തെക്കന്‍ കേരളത്തില്‍ പാര്‍വതി സമേതനായി കിരാതമുര്‍ത്തി ഭാവത്തില്‍ വാഴുന്ന ഏക മഹാദേവ ക്ഷേത്രമാണ് കൈതോട്ടുകോണം ശ്രീ മഹാദേവ ക്ഷേത്രം. മഹാദേവന്‍ കിരാത മുര്‍ത്തി ഭാവത്തില്‍ ശ്രീ പാര്‍വതി ദേവിയും ഒത്തു നില്‍കുന്ന രൂപത്തില്‍ ആണ് ഇവിടെ ആരാധികുന്നത്.
ഈ ശിവ പാര്‍വതി സങ്കല്‍പം അത്യപുര്‍വമാണ്.
ക്ഷേത്ര ദര്‍ശന സമയം : രാവിലെ 5.30 മുതല്‍ 10 വരെ. വൈകുന്നേരം 5 മുതല്‍ 7.30 വരെ.
വിശേഷ പുജകള്‍ :
കാര്യ സിദ്ധിക്ക് വേണ്ടി നടത്തുന്ന ചിന്താമണി പൂജ (ക്ഷേത്ര തന്ത്രി നേരിട്ട് വന്നു നടത്തുന്നു)
തിങ്കളാഴ്ച വിശേഷാല്‍ അഭിഷേകം,
എല്ലാ മാസവും തിരുവാതിര നാളില്‍ നടത്തുന്ന 108 കലശ അഭിഷേകവും മൃത്യുഞ്ജയഹോമവും.
പൗര്‍ണമി നാളില്‍ വൈകിട്ട് നടത്തുന്ന അന്നപൂര്‍ണശ്വരി പൂജ ,
എല്ലാ ചൊവ്വാഴ്ചയും (രാവിലെ 8 മണി ) നടത്തുന്ന മുട്ടറുപ്പു പൂജ. ( ദോഷങ്ങള്‍ അകലാന്‍ )
ആയില്ല്യ പൂജ.